നാടിന്റെ ആവേശമായി മഡ് ഫുട്ബോള്‍ മത്സരം
ചെറുകാട്ടൂര്‍: സെന്‍ സെബാസ്റ്റ്യന്‍ ചര്‍ച്ച് ചെറുകാട്ടൂര്‍ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇടവകയിലെ യുവ ജനങ്ങള്‍ക്കായി കൂടം മാടി വയലില്‍ നടത്തപ്പെട്ട ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ടൂര്‍ണ്ണമെന്റ് പനമരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോസ് കപ്യാരുമലയില്‍ സ്വാഗതം ആശംസിച്ചു. അസി വികാരി ഫാ.അമല്‍ മന്ത്രിക്കല്‍, ഇടവക യിലെ കൈക്കാരന്മാര്‍, യുവ പ്രതിനിധികളായ നെവിന്‍ മൂഴിയില്‍ ,ജോബിന്‍ കൊല്ലപ്പിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവക ജനങ്ങളുടെയും സമീപവാസികളുടെയും സാന്നിധ്യം ടൂര്‍ണമെന്റിനെ മികവുറ്റതാക്കി. അമല നഗര്‍ ടീം ജേതാകളായി വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.





Leave a Reply