May 2, 2026

ജീവിതമാകട്ടെ ലഹരി; മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, ‘ജീവിതമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.രൂപത പ്രസിഡന്റ് ബിബിന്‍ പില്ലാപ്പിള്ളി അധ്യക്ഷനായി. സമ്മേളനത്തില്‍ പയ്യമ്പള്ളി മേഖല ഡയറക്ടര്‍ ഫാ. ജിജോ പാലാട്ടുക്കുന്നേല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

വിവിധ യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തത് ആവേശകരമായ മത്സരമാക്കി മാറ്റി.മത്സരത്തില്‍ കാട്ടിക്കുളം യൂണിറ്റ് ഒന്നാം സ്ഥാനവും, വിളമ്പുകണ്ടം യൂണിറ്റ് രണ്ടാം സ്ഥാനവും, മീനങ്ങാടി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ ടീമുകള്‍ക്ക് സമ്മാനം നല്‍കി.
രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്‍, ട്രഷറര്‍ നവീന്‍ പുലക്കുടിയില്‍, ആനിമേറ്റര്‍ റോസ് ടോം എസ് എ ബി എസ്, തരിയോട് മേഖല ഡയറക്ടര്‍ ഫാ. ജോജോ കുടുക്കചിറ, വിളമ്പുകണ്ടം യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു മാടപ്പള്ളിക്കുന്നേല്‍, കാട്ടിക്കുളം യൂണിറ്റ് ഡയറക്ടര്‍ ഫാ. വിനോദ് പാക്കാനിക്കുഴിയില്‍, പുതിയിടംകുന്ന് യൂണിറ്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, നടവയല്‍ അസ്സി. വികാരി ഫാ. ക്രിസ്റ്റി പുതക്കുഴിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

രൂപത സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജിഷിന്‍ മുണ്ടയ്ക്കതടത്തില്‍, എബിന്‍ ഷാജി മുഴിയങ്കല്‍ എന്നിവരും പരിപാടിയില്‍ സജീവ പങ്കാളികളായി. ടൂര്‍ണമെന്റ് ലഹരിവിമുക്ത ജീവിതത്തിന് പ്രചോദനമായി മാറികൊണ്ട്, സാമൂഹികതയിലേക്കുള്ള യുവജന പങ്കാളിത്തം ഊട്ടിയുറപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *