ഭാരത് സേവക് ദേശീയ പുരസ്കാരം: ബദ്റുൽ ഹുദാ സാരഥി ഉസ്മാൻ മൗലവിക്ക് പനമരത്ത് ഊഷ്മള സ്വീകരണം
പനമരം: സെൻട്രൽ ഭാരത് സേവക് സമാജ് നൽകുന്ന ഭാരത് സേവക് ദേശീയ ഹോണർ പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവിക്ക് പനമരം ടൗണിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. പഞ്ചായത്ത് ഓഫീസ് പരിസരത്തായിരുന്നു സ്വീകരണ പരിപാടികൾ നടന്നത്.
സേവന മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് സെൻട്രൽ ഭാരത് സേവക് സമാജ് നൽകുന്നതാണ് ഈ ദേശീയ പുരസ്കാരം. പുരസ്കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഉസ്മാൻ മൗലവിക്ക് ആദരവ് അർപ്പിക്കാൻ നിരവധി പേരാണ് പനമരത്ത് തടിച്ചുകൂടിയത്.
ബദ്റുൽ ഹുദാ കമ്മറ്റി ഭാരവാഹികളായ വരിയിൽ മുഹമ്മദ്, പി.കെ. ഇബ്രാഹീം സഖാഫി, വി. ഹംസ എന്നിവരും ഉസ്താദുമാരായ റഷീദുദ്ദീൻ ശാമിൽ ഇർഫാനി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫീള് റബീഅ് അസ്ഹരി, ഹാഫിള് അബ്ദുൽ വാഹിദ് തുടങ്ങിയവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളും സാധാരണക്കാരും ഉൾപ്പെടെയുള്ള പൊതുജനങ്ങളും സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു.
സ്വീകരണ പരിപാടികൾക്ക് ശേഷം, ഉസ്മാൻ മൗലവിയെ ജാഥയായി ബദ്റുൽ ഹുദാ അക്കാദമിയിലേക്ക് ആനയിച്ചു.





Leave a Reply