April 29, 2026

രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു

0
IMG_20250716_211002
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ‘എല്ലാ ഭവനങ്ങളിലും രാമായണം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ബത്തേരിയിൽ വെച്ച് പ്രസിഡന്റ് അനിൽ എസ്. നായർ നിർവഹിച്ചു.

 

ചടങ്ങിൽ കെ.എൻ. ഗോപാലൻ മാസ്റ്റർ, ശിവരാമൻ, ആയുഷ് എ.ഇ.ബി., രുഗ്മിണിയമ്മ, ഡോ. രൂപശ്രീ പ്രഭു, അനുപമ വിനോദ്, കോമളവല്ലി എന്നിവർ സംസാരിച്ചു.

 

രാമായണ മാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി രാമായണ പാരായണ മത്സരം, രാമായണ പ്രശ്നോത്തിരി, രാമായണ ക്വിസ് മത്സരങ്ങൾ, ആചാര്യ വന്ദനം, രാമായണ സന്ദേശ സദസ്സ് തുടങ്ങിയവ നടത്തപ്പെടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *