May 5, 2026

കര്‍ക്കിടക ആരോഗ്യ പരിപാലന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
site-psd-378
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കര്‍ക്കിടകമാസ ആരോഗ്യ പരിപാലന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.പി.ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ കുമാര്‍ വി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എന്‍ സി പ്രസാദ് അധ്യക്ഷനായി.ഐപി, ഓപി രോഗികള്‍ക്കും യോഗത്തിന് എത്തിച്ചേര്‍ന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി ഔഷധ കഞ്ഞിയും പത്തില കറികൂട്ടും സലാഡും വിതരണം ചെയ്തു.

തുടര്‍ന്ന് ഔഷധകഞ്ഞി വിതരണത്തിന് നാന്ദി കുറിച്ചു.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍ വി നേതൃത്വം നല്‍കിയ പഠന ക്ലാസില്‍ കര്‍ക്കിടകമാസത്തെ രോഗാതുരതയെക്കുറിച്ചും അതിജീവന മാര്‍ഗങ്ങളെക്കുറിച്ചും, ഋതുഭേദങ്ങളില്‍ സ്വീകരിക്കേണ്ട ജീവിതശൈലി-ആഹാര-വിഹാര ചര്യകളെ കുറിച്ചും സംസാരിച്ചു. പരമ്പരാഗതമായി കര്‍ക്കിടക മാസത്തില്‍ ശീലിച്ചുവന്നിരുന്ന പത്തില കറിക്കൂട്ടുകളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും പുതുതലമുറയെ പരിചയപ്പെടുത്തി.

യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിംന എന്‍ വി കര്‍ക്കിടകത്തില്‍ വിശേഷിച്ച് ഉപയോഗിക്കേണ്ടത് ആയ സലാഡുകളെ കുറിച്ച് വിശദീകരിച്ചു.ഫാര്‍മസിസ്റ്റ് റോയി ടി സി പത്തില ശേഖരണത്തെക്കുറിച്ചും ഭക്ഷ്യ സംസ്‌കരണത്തെക്കുറിച്ചും ക്ലാസ് നല്‍കി.ഔഷധപരിചയവും കൃതജ്ഞതാ പ്രകാശനവും ഡോ. ബിജുല ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *