October 7, 2026

പ്രവാസി കോൺഗ്രസ്‌ പനമരം – അഞ്ചുകുന്ന് മണ്ഡലം സംയുക്ത കൺവെൻഷൻ നടത്തി

0
IMG-20261007-WA0066
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പ്രവാസി കോൺഗ്രസ്‌ പനമരം – അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം അഞ്ചുകുന്ന് കോൺഗ്രസ്‌ ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി മമ്മുട്ടി കോമ്പി ഉദ്ഘാടനം നിർവഹിച്ചു. വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ 60 വയസ്സ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധി പെൻഷനിൽ ഉപാധികൾ ഇല്ലാതെ അംഗത്വം നൽകണമെന്ന് സംയുക്ത യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ പനമരം ബ്ലോക്ക് പ്രസിഡന്റായി നിയമിതനായ സലീം പി.യെ ആദരിച്ചു. പനമരം ഐ.എൻ.സി മണ്ഡലം പ്രസിഡന്റ്‌ ബെന്നി അരിഞ്ചാർമല, സാബു നീർവാരം, ചാർളി ഫ്രാൻസിസ്, മാലതി രാധാകൃഷ്ണൻ, അബ്ദുൽ ഗനി, ഫസീല സലീം, നജീബ്, മമ്മുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ പനമരം മണ്ഡലം പ്രസിഡന്റായി റഷീദ് കെ.സിയെയും അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റായി ഷമീർ എരമ്പയിലിനെയും യോഗത്തിൽ തിരഞ്ഞെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *