കെ പോളിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും എന്‍ ഡി അപ്പച്ചന്‍
കോട്ടത്തറ :വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും യു ഡി എഫ് കണ്‍വീനറും മുന്‍ പഞ്ചായത്തു മെമ്പറുമായിരുന്ന കെ പോളിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും എക്കാലവും സ്മരിക്കപ്പെടുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. അന്തരിച്ച കെ പോളിന്റെ ഛായാചിത്രം മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനാച്ഛാദനം ചെയ്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി സി തങ്കച്ചന്‍ അധ്യക്ഷനായി.
.സാബുപോള്‍, പോള്‍സണ്‍ കൂവക്കല്‍, മാണിഫ്രാന്‍സിസ്, സുരേഷ് ബാബു വാളല്‍, പി പി റെനീഷ്, ഒ.ജെ മാത്യു, ജോസ് മേട്ടയില്‍, വി ഡി രാജു, സി കെ ഇബ്രായി, ജോസ്പീയൂസ്, എം വി ടോമി, വേണുഗോപാല്‍ കെ,വി .എം ഷാജു ,സാബു വി ഡി എന്നിവര്‍ സംസാരിച്ചു.





Leave a Reply