April 16, 2026

കമ്പിപ്പാലം -കാട്ടേരിക്കുന്ന് റോഡ് ഗതാഗത യോഗ്യമാക്കണം: എസ്ഡിപിഐ

0
site-psd-231
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ:പാലം തകര്‍ന്നതോടെ യാത്രാ പ്രതിസന്ധി അനുഭവപ്പെടുന്ന കാട്ടേരിക്കുന്നിലേക്ക് കമ്പിപ്പാലം വഴിയുള്ള റോഡ് ഗതാഗത യോഗ്യമാക്കിയാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറിയ തോതില്‍ പരിഹാരമാവുമെന്നും വിഷയത്തില്‍ പഞ്ചായത്ത് അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ് ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയോട് കൂടി പാലത്തിന്റെ അപകടാവസ്ഥ ഭീകരമായിരിക്കുകയാണ്. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് കബീര്‍ വി അധ്യക്ഷനായി.ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീര്‍ പി, സെക്രട്ടറി ജംഷീര്‍ സി, ജോയിന്റ് സെക്രട്ടറി സാബിത്ത്, ട്രഷറര്‍ ജബ്ബാര്‍, വി.കെ മുഹമ്മദലി, കെ.ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.പുഴയില്‍ വെള്ളം കൂടിയതോടെ തകര്‍ന്ന പില്ലറിന് സമീപമുള്ള മണ്ണ് ഇളകി ഒലിച്ചു പോയ് കൊണ്ടിരിക്കുകയാണ്.ഏത് സമയത്തും പാലം നിലം പൊത്തും. അതോടെ പാലത്തിലൂടെയുള്ള കാല്‍നട യാത്ര നിലക്കുകയും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.ഇതില്‍ നിന്ന് ചെറിയ ആശ്വാസം നല്‍കാന്‍ കാട്ടേരിക്കുന്ന്-കമ്പിപ്പാലം റോഡിന് സാധിക്കും.അതോടൊപ്പം തലപ്പുഴ ടൗണിന്റെ പിറക് വശത്ത് താമസിക്കുന്ന വര്‍ക്കും ഈ റോഡ് ഉപകാരപ്പെടും.നിലവില്‍ ഈ റോഡ് കാല്‍നടക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതിനാല്‍ തന്നെ പഞ്ചായത്ത് അധികൃതര്‍ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *