April 16, 2026

വിജിലന്‍സ് റെയ്ഡ്: കൈക്കൂലിപ്പണം ടെറസിലേക്ക് വലിച്ചെറിഞ്ഞ് ഉദ്യോഗസ്ഥര്‍

0
site-psd-41
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന കൈക്കൂലിപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞു. മീനങ്ങാടിയിലുള്ള ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലാണ് സംഭവം. സംസ്ഥാനവ്യാപകമായി നടന്ന ‘സെയ്ഫ് സിപ്’ പരിശോധനയുടെ ഭാഗമായി ഡി.വൈ.എസ്.പി. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞത്.ഓഫീസിന്റെ ടെറസിന് മുകളില്‍ നിന്ന് 5000 രൂപയും, മേശയുടെ അടിയില്‍ നിന്ന് 1500 രൂപയും വിജിലന്‍സ് കണ്ടെടുത്തു. ഇവയെല്ലാം 500 രൂപയുടെ നോട്ടുകളായിരുന്നു. പണം വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *