July 17, 2026

ഓണത്തിന് മുന്‍പ് നെല്ല് വില നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല:പി.കെ.എ അസീസ്

0
site-psd-58
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കൃഷിക്കാരില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന് ഓണത്തിന് മുന്‍പ് കുടിശ്ശിഖ നല്‍കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നല്‍കാന്‍ തയ്യാറായിട്ടില്ല. പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് 2021 മുതലുള്ള നഷ്ടപരിഹാരവും 2024 മുതലുള്ള വിള ഇന്‍ഷ്വറന്‍സ് തുകയും കിട്ടാനുണ്ട്. മറ്റെല്ലാ ചിലവുകള്‍ക്കും പണം കണ്ടെത്തിയ സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് ഫണ്ട് കണ്ടെത്താത്തത് കര്‍ഷകരോടുള്ള അവഗണനയാണെന്ന് മുഖ്യമന്ത്രിക്കും കൃഷി – ധനമന്ത്രിമാര്‍ക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

പലിശക്ക് കടമെടുത്തും സ്വര്‍ണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനാണ് കര്‍ഷകര്‍ കനറാ ബേങ്കും, എസ്.ബി.ഐയും കയറിയിറങ്ങുന്നത്. ബേങ്കുകാരില്‍ നിന്ന് തൃപ്തികരമായ മറുപടി പോലും ലഭിക്കാതെ നിരാശരായി മടങ്ങുകയാണ് കര്‍ഷകര്‍. നെല്ലിന്റെ വില ലഭിക്കാത്തതിനാല്‍ തുടര്‍ കൃഷി നടത്താന്‍ കര്‍ഷകര്‍ വിഷമിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *