September 12, 2026

ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം തൊഴില്‍മേള സംഘടിപ്പിച്ചു

0
site-psd-57
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ബത്തേരി നഗര സഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷനില്‍ 510 ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 190 ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു.10 തൊഴില്‍ ദാദാക്കളും തൊഴില്‍മേളയില്‍ പങ്കെടുത്തു.പത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍മേളയില്‍ വച്ചുതന്നെ ജോലി നല്‍കി.നഗരസഭയില്‍ വച്ച് നടന്ന തൊഴില്‍മേള നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു.

45 ഓളം പേര്‍ വിവിധ കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റുകളില്‍ ഇടം നേടി ബാക്കിയുള്ളവര്‍ക്ക് ഇനി വരുന്ന തൊഴില്‍മേളയിലൂടെയും തൊഴില്‍ അടിസ്ഥാനത്തിലുള്ള ട്രെയിനിങ്ങിലൂടെയും തൊഴില്‍ നല്‍കാന്‍ സാധിക്കും. നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍ യോഗത്തിന് സ്വാഗതം ആശംസിച്ചു . വിജ്ഞാനകേരളം വയനാട് ജില്ലാ കോഡിനേറ്റര്‍ ശ്രീജിത്ത് മാഷ് പദ്ധതിയെ പറ്റി വിശദീകരിച്ചു . കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സെലീന ആശംസകള്‍ അറിയിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍, കൗണ്‍സിലര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജി ജോണ്‍സണ്‍ യോഗത്തിന് നന്ദി ആശംസിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *