June 19, 2026

ലഹരിക്കെതിരെ ശക്തമായ ജനകീയ പോരാട്ടം നടത്തും

0
site-psd-60
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ലഹരിക്കെതിരെ രമേശ് ചെന്നിത്തല സെപ്റ്റംബര്‍ 13 ന് 3മണിക്ക് കല്‍പ്പറ്റയില്‍ നടത്തുന്ന പ്രൗഡ് കേരള സമൂഹ വാക്കത്തോണ്‍ പരിപാടിയില്‍ 2000 പേരെ പങ്കെടുപ്പിക്കാന്‍ മാനന്തവാടി നിയോജക മണ്ഡലം പ്രൗഡ് കേരള കാണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജിത്സന്‍ തൂപ്പുങ്കര അധ്യക്ഷനായി. എന്‍ കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.ഇ. അബ്ദുല്‍ അഷ്റഫ്,എ.എം നിഷാന്ത്,നാരായണ വാര്യര്‍,എച്ച് ബി പ്രദീപന്‍ മാസ്റ്റര്‍, പിഎം ബെന്നി,അസീസ് വളട്, ടി ഉഷാകുമാരി, ഉഷ വിജയന്‍,പ്രമോദ് മാസ്റ്റര്‍, മീനാക്ഷി രാമന്‍, സുനില്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍,പൗലോസ് മുട്ടന്‍തോടന്‍ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. എഎമം നിഷാന്ത് (ചെയര്‍മാന്‍ )ജിത്സന്‍ തൂപ്പുംകര( ജനറല്‍ കവീണര്‍)ഇ. ജ. ശശികുമാര്‍, (ട്രഷറര്‍)പി.വിജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, അസീസ് വാളാട് (കോഡിനേറ്റര്‍മാര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *