കല്‍പ്പറ്റ സഹകരണ ബാങ്കില്‍ ഇഫ്പാന്‍ വായ്പ പദ്ധതി
കല്‍പ്പറ്റ:വിവിധ കമ്പനികളുടെ ഉന്നത നിലവാരമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഫ്പാന്‍ വായ്പ പദ്ധതിക്ക് തുടക്കം0.. പരമാവധി 24 മാസ കാലയളവിലേക്കാണ് പൂര്‍ണ്ണമായും പലിശരഹിതമായ ഈ വായ്പ.മുതിര്‍ന്ന ബാങ്ക് അംഗം ടി എസ് രാധാകൃഷ്ണന് പദ്ധതി ലോഗോ നല്‍കി ബാങ്ക് പ്രസിഡന്റ് ഇ കെ ബിജുജന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി എം റഷീദ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം പി സജോണ്‍ സ്വാഗതവും ചീഫ് അക്കൗണ്ടന്റ് കെ എം ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.





Leave a Reply