ഉരുള്‍ ദുരന്തം – ജനകീയ ശാസ്ത്രപഠന റിപ്പോര്‍ട്ട് 13 ന് പുറത്തിറക്കും
കല്‍പ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പാശ്ചാത്തലത്തില്‍ ,പശ്ചിമഘട്ട സംരക്ഷണ സമിതയുടെയും ട്രാന്‍സിഷന്‍ സ്റ്റഡീസ് തൃശൂരിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി. തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രകാശനം 2025 സെപ്തംബര്‍ 13 ന് ശനിയാഴ്ച കല്‍പ്പറ്റയില്‍ നടക്കും. വൈകിട്ട് 3 മണിക്ക് ട്രിഡന്റ് ആര്‍കൈഡില്‍ നടക്കുന്ന ചടങ്ങില്‍ പഠനസംഘാംഗങ്ങളായ വിദഗ്ധര്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ വിമര്‍ശകനുമായ ജോസഫ് സി മാത്യുവും പങ്കെടുക്കുന്നു.പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചക്ക് ഹേതുവാകുമെന്ന ആശങ്ക ഉയര്‍ത്തുന്ന തുരങ്കപ്പാത നിര്‍മ്മാണവുമായി മുന്നോട്ടു പോവുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാനത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്തുചേരലും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി എം കെ രാമദാസ് ചെയര്‍മാനും പി ജി മോഹന്‍ദാസ് കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി അധ്യക്ഷന്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍, അംഗങ്ങളായ സുനില്‍ ജോസഫ്, ബഷീര്‍ ആനന്ദ് ജോണ്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിനിധി ബാബു മൈലമ്പാടി, സിന്ധു, അരൂഷ് കാരായി, ബാവന്‍ കുട്ടി എന്നിവര്‍ സ്വാഗത സംഘം പ്രവര്‍ത്തകരാണ്.സ്വാഗത സംഘം രൂപീകരണയോഗത്തില്‍ പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകരായ എന്‍ ബാദുഷ, തോമസ് അവലവയല്‍, ഗോകുല്‍ ദാസ്, സുജാത, ബിജി ലാലിച്ചന്‍, നസീമ, ഷെമീര്‍, കൃഷ്ണന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.





Leave a Reply