September 13, 2026

പോലീസ് മർദ്ദനത്തിൽ പ്രതിഷേധം

0
IMG_20250906_214146
By ന്യൂസ് വയനാട് ബ്യൂറോ

കുന്ദംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ അകാരണമായി തല്ലിച്ചതച്ച പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തും. പിണറായി സർക്കാരിൻറെ ഭരണത്തിൽ പോലീസുദ്യോഗസ്ഥർ നടപ്പിലാക്കുന്ന പോലീസ് രാജ് നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രിക്കു പോലും കഴിയുന്നില്ല. നാട്ടിൽ മുഴുവൻ പോലീസ് സെൽ ഭരണം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഡി.സി.സി. നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, എക്സ്.എം.എൽ.എ. പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *