August 19, 2026

വയനാടിന്റെ അതിജീവനത്തിന് പുതിയ മുന്നണി; ‘അതിജീവനം അവകാശം’ സെമിനാർ 

0
IMG_20250906_203528
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാടിന്റെ അതിജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഒറ്റക്കെട്ടായി നിന്ന് അവയെ നേരിടുന്നതിനും വേണ്ടി ‘വയനാട് അതിജീവന മുന്നണി’ക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി “അതിജീവനം അവകാശം” എന്ന വിഷയത്തിൽ സെമിനാർ 08.09.2025 തിങ്കളാഴിച്ച ഉച്ചക്ക് 2.30-6.00മണിക്ക് കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ നടക്കും . പി.വി. അൻവർ സെമിനാർ ഉദ്ഘാടനം ചെയ്യും .

 

രാജ്യത്തെ പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിൽ വികസനത്തിന് അപ്പുറം അതിജീവനത്തിനാണ് പ്രാധാന്യമെന്ന് സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വയനാട്ടിലെ ജനങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും, ഇതിനെ നേരിടാൻ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചർച്ചകളിൽ ഉയർത്തും .

 

സെമിനാറിന് ശേഷം വയനാട് അതിജീവന മുന്നണിയുടെ രൂപീകരണ പ്രഖ്യാപനവും നടക്കും . ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാനും, പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാനും, ജനങ്ങളിൽ വിഷയത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനുമാണ് മുന്നണി ലക്ഷ്യമിടുന്നത്.

 

സെമിനാറിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും . പി.ടി. ജോൺ (കിസാൻ മസ്ദൂർ മോർച്ച), റോയ് അറക്കൽ (എസ്.ഡി.പി.ഐ), സീത മാരൻ (മറിയനാട് ഭൂസമര നേതാവ്), പ്രസീത അഴീക്കോട് (ഗോത്ര സമൂഹ സമിതി), അഡ്വ. റഷീദ് ടി.എം. (വയനാട് റെയിൽവേ ആക്ഷൻ കമ്മിറ്റി), ടി.ആർ.ഒ. കുട്ടൻ (ചുരം ബദൽ റോഡ് ആക്ഷൻ കമ്മിറ്റി), എ.സി. തോമസ് (ഫാർമേഴ്സ് റിലീഫ് ഫോറം), ഡോ. ലക്ഷ്മണൻ, ഡോ. അമ്മിണി വയനാട് (ആദിവാസി വനിതാ പ്രസ്ഥാനം) എന്നിവർ സംസാരിക്കും .

 

കൂടാതെ ഹുസൈൻ യു.സി, ജമാലുദ്ദീൻ സഅദി, ജോണി പറ്റാനി, ഇ.പി. ഫിലിപ്പ്കുട്ടി, ഗഫൂർ കോട്ടത്തറ, രാജൻ പത്തിൽ, ബിബിൻ മാനന്തവാടി, പി.എം. ജോർജ്, അബ്ദുൾ റഹ്‌മാൻ ഇളങ്ങോളി, കാദർ മടക്കിമല, റഷീദ് ബത്തേരി തുടങ്ങിയവരും സെമിനാറിൽ പങ്കെടുക്കും .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *