വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
മാനന്തവാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ അപാകതകളുണ്ടെന്നും, സ്വന്തം വാർഡുകളിലേക്ക് മാറാനുള്ള പരാതികൾ പരിഹരിക്കണമെന്നും മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ മാനന്തവാടി ലീഗ് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി.പി. മൊയ്ദു ഹാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സജീവമായി ഇടപെട്ട പഞ്ചായത്ത്, വാർഡ് കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു.
തുടർന്നുള്ള ദിവസങ്ങളിലും ഈ ആവേശം നിലനിർത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും കമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ആയി ഉസ്മാൻ പള്ളിയാലിനെ കമ്മിറ്റി ചുമതലപ്പെടുത്തി.
കൊടുവേരി അഹമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കുന്നത്ത് ഇബ്രാഹിം ഹാജി, നസീർ തിരുനെല്ലി, അസീസ് കുനിയൻ, ഉവൈസ് എടവെട്ടൻ, പി.കെ. സലാം, കടവത്ത് ഷറഫുദ്ദീൻ, പി.സി. ഇബ്രാഹിം ഹാജി, ജാഫർ മാസ്റ്റർ, പി.കെ. ഷൗക്കത്തലി, ഹാരിസ് കാട്ടിക്കുളം, മോയി വാളാട്, ആസ്യ മൊയ്ദു, കേളോത് സലീം, മുതിര മായൻ, ഏകരത്ത് മൊയ്ദു ഹാജി, സിദ്ദിഖ് തലപ്പുഴ, അഷ്‌റഫ് പേരിയ, ഹുസൈൻ കുഴിനിലം, അഷ്‌കർ ബാവലി തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതവും ട്രഷറർ കടവത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.





Leave a Reply