സൗഹൃദപരമായ സമൂഹത്തിന് വിശ്വാസികളുടെ പങ്ക് :ഡോ. ജമാലുദ്ദീൻ ഫാറൂഖി
പുൽപ്പള്ളി: മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. മതപരമായ കാഴ്ചപ്പാടിൽ മനുഷ്യബന്ധങ്ങളെ തകർക്കുന്ന ചെറിയ കാര്യങ്ങൾപോലും ഗൗരവത്തോടെയാണ് കാണുന്നത്. ബഹുസ്വര സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്പരം ബഹുമാനിച്ച് സൗഹാർദം വളർത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്ന് കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി പറഞ്ഞു. പുൽപ്പള്ളി യൂണിറ്റി ഗൈഡൻസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ കെ.എൻ.എം മർകസുദ്ദഅ് വ പുൽപ്പള്ളി ശാഖ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ കെ.എം. സൈതലവി എൻജിനീയർ, കെ.എൻ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം അമ്പലവയൽ, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഹാസിൽ മുട്ടിൽ, അഷ്റഫ് പുൽപ്പള്ളി, അബ്ദുൽ ജലീൽ മദനി, അബ്ദുസ്സലീം മേപ്പാടി, സുബൈദ ടീച്ചർ, ഷറീന ടീച്ചർ, എൻ.വി. മൊയ്തീൻകുട്ടി മദനി, മുഫ്‌ലിഹ് കെ, ഷാനിദ് കുട്ടമംഗലം, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.





Leave a Reply