യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
മാനന്തവാടി: തൃശൂര്‍ ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന വി.എസ് സുജിത്തിനെ അകാരണമായി മര്‍ദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരുച്ചു വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷനായി.
ഷക്കീര്‍ പുനത്തില്‍,പ്രിയേഷ് തോമസ്,ഷംസീര്‍ അരണപ്പാറ,സുശോഭ് ചെറുകുമ്പം,അണ്ണന്‍ ആലക്കല്‍,ജിനു സെബാസ്റ്റ്യന്‍,സിജോ കമ്മന,സിറാജ് ഓ.സി.,നിസാം ചില്ലു,മുഹിയുദ്ധീന്‍ തരുവണ,അജി മാനന്തവാടി,നൗഷാദ് പുത്തന്‍ത്തുറ,ഫജ്നാസ്,ഷിജാസ്,വൈശാഖ് മടത്തില്‍,ബഷീര്‍ ചക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തില്‍ സ്റ്റേഷനിലെ സിസിടിവി ചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷം എസ്ഐ നുഹ്‌മാനും സിപിഓ മാരായ സജീവ് സന്ദീപ്,ശശിധരന്‍ തുടങ്ങിയവരെ കൊലപാതകശ്രമ കേസിന് ജയിലിലടക്കുന്നതിന് പകരം സസ്പെന്‍ഡില്‍ ഒതുക്കുകയും നാളിതുവരെ അവരെ കണ്ടത്താത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷന് മുമ്പില്‍ ലൂക്കൗട്ട് നോട്ടീസ് പതച്ച് പ്രതിഷേധിക്കുകയും ചെയ്തു.





Leave a Reply