സംരംഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നവും സേവനവും കാലത്തിന് അനുസൃതമായി ആകര്‍ഷകമാക്കി അവതരിപ്പിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളില്‍ ജില്ലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സംരംഭകരെ ഓര്‍മപ്പെടുത്തി.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സാങ്കേതിക പരിശീലനത്തില്‍ ജില്ലയിലെ നിരവധി സംരംഭകര്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, പ്രൊമോഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റും വാപ് ആഡ്‌സ് സി.ഇ.ഒയുമായ വി ഷബീര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിച്ച് മത്സരശേഷി ഉറപ്പാക്കുക ലക്ഷമിട്ടാണ് റൈസിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ ടി മണി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍, കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ബി.വി മുഹമ്മദ് നയീം എന്നിവര്‍ സംസാരി





Leave a Reply