June 19, 2026

റോഡ് പണിക്കായി അമിതമായി മണ്ണെടുത്തു; വീടിന് ഭീഷണിയായതായി പരാതി

0
site-psd-149
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: റോഡ് നിര്‍മാണത്തിനായി അനുവദിച്ചതിലും കൂടുതല്‍ സ്ഥലത്ത് നിന്ന് മണ്ണെടുത്തത് വീടിന് ഭീഷണിയായതായി മുതിരേരി കഴുതമുറ്റത്തില്‍ മാണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പരാതി നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടിയിലെ വിമല നഗര്‍ – പേര്യ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം.വയോധികരായ താനും ഭാര്യ മേരിയും ഭയത്തോടെയാണ് വീട്ടില്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എല്‍.എ, സബ് കളക്ടര്‍, താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി.എന്നാല്‍, രണ്ട് വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാണി ആരോപിച്ചു.

അമിതമായി മണ്ണെടുത്തത് കാരണം വീടിന് അപകടഭീഷണിയുണ്ടായതായി മാണി പറയുന്നു. കൂടാതെ, റോഡിന് സമീപത്തുള്ള ഓവുചാലുകള്‍ അടഞ്ഞതിനാല്‍ മഴക്കാലത്ത് വെള്ളം വീടിന്റെ ഭിത്തിയിലേക്ക് ഒഴുകിയിറങ്ങുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തു.പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ല.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *