ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണം: വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി
ബത്തേരി: ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബത്തേരി ഡിവിഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി. നിലവിലെ മാനദണ്ഡം അനുസരിച്ച് പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ധർണ സിഐടിയു ബത്തേരി ഏരിയ പ്രസിഡന്റ് എം എ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ ബി ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് ഇ ബി ശൈലേഷ്, പി സി വിജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയന്റെ സ്ഥാപക നേതാവ് തങ്കപ്പൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച യോഗത്തിൽ സി എ ജിബിൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബബിത സ്വാഗതവും ബത്തേരി ബ്രാഞ്ച് സെക്രട്ടറി പി എ നാസർ നന്ദിയും പറഞ്ഞു.





Leave a Reply