May 7, 2026

ഷീന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ചാപ്റ്റര്‍ പ്രഖ്യാപിച്ചു

0
site-psd-183
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാമൂഹിക വിചക്ഷണ പ്രസ്ഥാനമായ ഷീന്‍ ഇന്റര്‍നാഷണലിന്റെ കോഴിക്കോട് ചാപ്റ്റര്‍ രൂപീകരിച്ചു.മുട്ടില്‍ ഡബ്ല്യൂ എം കോളേജില്‍ ചേര്‍ന്ന യോഗം കോളേജ് പ്രിന്‍സിപ്പാള്‍ വിജി. പോള്‍ ഉദ്ഘാടനം ചെയ്തു. ഷീന്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷനായി. കോളേജ് അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നജ്മുദ്ദീന്‍,സുഹൈര്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍:ഷീന്‍ ഇന്റര്‍നാഷണലിന്റെ കോഴിക്കോട് ചാപ്റ്റര്‍ ഭാരവാഹികളായി ഡോ. അബു താഹിര്‍ അഫ്‌സല്‍ (പ്രസി.), ഹാരിസ്, നസീര്‍, ഷൗക്കത്ത് (വൈ. പ്രസി), സലിം വട്ടക്കിണര്‍ (ജന. സെക്ര.), കെ പി സെയ്ത് അലവി (വര്‍ക്കിങ് സെക്ര.), ഫാറൂഖ്, ലളിത (ജോ. സെക്ര.), സുഹൈര്‍ ചുങ്കത്തറ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.ഡോ. അബുതാഹിര്‍ അഫ്‌സല്‍ സ്വാഗതവും സലിം വട്ടക്കിണര്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *