May 1, 2026

ഓണാഘോഷം സംഘടിപ്പിച്ചു

0
site-psd-209
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍ : ഓണാഘോഷ പരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.അമ്പുകുത്തി വായനശാലയയും & അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി . ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന സി.നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ നായര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.

അത്തപ്പൂക്കള മത്സരം, ഉറിയടി മത്സരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,ലെമണ്‍ സ്പുണ്‍ റൈസ്, തുടങ്ങിയ ഒട്ടനവധി കലാപരിപാടികള്‍ നടത്തി. ക്ലബ്ബിലെ മെമ്പര്‍മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സന്തോഷ് കുമാര്‍ സ്വാഗതവും ജിനീഷ്. ടി നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *