May 1, 2026

കുളിരുമറയുന്ന വയനാട് പുസ്തകം പ്രകാശിപ്പിച്ചു

0
site-psd-211
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മാധ്യമപ്രവര്‍ത്തകന്‍ സയന്‍സണ്‍ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകള്‍ വിവരിക്കുന്ന പുസ്തകം പ്രകാശിപ്പിച്ചു.വയനാടിന്റെ ഇന്നലകളും വര്‍ത്തമാനവും ഭാവി ജീവിതവും ചര്‍ച്ചയാവുന്ന കുളിരുമറയുന്ന വയനാട് എന്ന പുസ്തകമാണ് സംസ്ഥാന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് നടന്ന കൃഷ്ണഗിരിയിലെ സ്റ്റേഡിയത്തില്‍ പ്രകശിപ്പിച്ചത്. വയനാട്ടിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി കൈനാട്ടി പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാളിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കല്‍പ്പറ്റ പ്രസ്‌ക്ലബ് പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. പത്രപ്രവര്‍ത്തക യൂണിയന്‍സംസ്ഥാന പ്രസിഡന്റ് കെ പി റെജി, കല്‍പ്പറ്റ പ്രസ്‌ക്ലബ് സെക്രട്ടറി ജോമോന്‍, സയന്‍സണ്‍ പുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു.

വയനാടിന്റെ പരിസ്ഥിയിലെ ഗൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്‌കാരം മുതല്‍ ചൂരല്‍മലയിലെയും മുണ്ടകൈയിലേയും ഉരുള്‍പൊട്ടല്‍ വരെയുള്ള കാര്യങ്ങളാണ് പുസ്തകത്തിലെ 26 ലേഖനങ്ങളില്‍ വിവരിക്കുന്നത്.വയനാട്ടിലെ താപനില ഉയരാനുള്ള കാരണം, മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം, പതിനായിരത്തിലധികം മുളകള്‍ കൃഷിചെയ്യുന്ന കര്‍ഷകന്‍, മുളകൊണ്ട് മാത്രം നിര്‍മ്മിക്കുന്ന സംഗീത ഉപകരണങ്ങള്‍, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള പുതിയ കലാകാരന്‍മാര്‍, വയനാട്ടിലെ സ്ഥലനാമങ്ങളുടെ ചരിത്രം, ജൂതസംസ്‌കരത്തിന്റെ നാള്‍വഴികള്‍, വള്ളൂരമ്മ, വിഷകന്യക തുടങ്ങിയ നോവലുകളുടെ ഭൂമികയെക്കുറിച്ചുള്ള വിശേഷങ്ങള്‍, റോബസ്റ്റ, അറബിക്ക തുടങ്ങിയ വയനാടന്‍ കാപ്പിയുടെ സവിശേഷവിവരണം എന്നിവയെല്ലാം പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്. കോഴിക്കോട്ടെ ചിലങ്കം പബ്ലിക്കേഷനാണ് പ്രസാധകര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *