ചീയമ്പം പെരുന്നാള്‍: ഫെസ്റ്റിവല്‍ ഏരിയയായി പ്രഖ്യാപിച്ചു
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളുടെ പ്രധാന ദിനങ്ങളായ ഒക്ടോബര്‍ 1, 2, 3 തിയ്യതികളില്‍ ദൈവാലയവും 5 കി. മി. ചുറ്റളവിലുള്ള പ്രദേശവും ഉത്സവആഘോഷ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീയുടേതാണ് ഉത്തരവ്. പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ. സി. ബാലകൃഷ്ണന്‍ ഉത്തരവ് ദേവാലയത്തിന് കൈമാറി. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തന്നാടുകുടി അധ്യക്ഷനായി.ഫാ. ഷൈജന്‍ മറുതല, ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി സി. എം. അബ്രഹാം തുടങ്ങിയര്‍ പ്രസംഗിച്ചു. ഈ മാസം 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് പെരുന്നാള്‍





Leave a Reply