വന്യമൃഗ ശല്യം ഫെന്‍സിങ് നിര്‍മാണം ഉടന്‍ ആരംഭിക്കണം
വടുവന്‍ചാല്‍ :വന്യമൃഗ ശല്യം തടയുന്നതിന് ഫെന്‍സിങ് നിര്‍മിക്കുന്നതിന് 45 ലക്ഷം വകയിരുത്തി 7 വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിച്ചില്ലായെങ്കില്‍ സമരപരിപാടികളുമായി ഇറങ്ങുന്നതിനു മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എ കെ സലിം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ എം ബാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.ടി ഹുനൈസ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ യാഹ്യാഖാന് തലക്കല്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണം. എട്ടു വര്‍ഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി 10 ലക്ഷവും, മുന്‍ എം.എല്‍ എ 20 ലക്ഷവും , നിലവിലെ എം.എല്‍ എ 15 ലക്ഷവും ഫെന്‍സിങ് നിര്‍മിക്കുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. പഞ്ചായത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് പണം കൈമാറിയിരുന്നു.എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ പൊതുജനത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പെരുമാറുന്നത്. എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, എസ് ടി യു ജില്ലാ സെക്രട്ടറി അയ്യൂബ് പള്ളിയാല്‍ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.കെ കുഞ്ഞമ്മദ് പി.എം എ കരീം, കെ ടി റസാഖ്, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി കെ ലത്തീഫ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റിയാസ് പാറോള്,വിവിധ ശാഖകളെ പ്രതിനിധീകരിച്ച് ഉസ്മാന് മുക്കില്‍ പീടിക, ഷബീര്‍ മാന്‍കുന്ന്, സി കെ അബൂബക്കര്‍, നാസര്‍ തിനപുരം, എന്‍ വി ജാഫര്‍, പി കെ സാലിം, മുജീബ് പൂവല്ലൂര്‍, കാരാടന്‍ അഷ്റഫ്, പി കെ ബഷീര്‍, ഷമീര്‍ അപ്പാളം, അഫ്സല് വട്ടത്തൂവല്, ആലി വളവ്, അഷ്റഫ് അമ്പലക്കുന്ന്,കെ സി സലീം, ടി കരീം ,ബഷീര്‍ സി , പിടി മുജീബ്, ഹസന് തിനപുരം, ബാവ മാങ്കുന്ന്, പി പി മജീദ്, എംസി മുഹമ്മദ്, മുസ്തഫ കടച്ചിക്കുന്ന്, എന്നിവര്‍ സംസാരിച്ചു.





Leave a Reply