മഴക്കാല പൂർവ്വ മുന്നൊരുക്കം: ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു
ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ മഴക്കാല പൂർവ മുന്നൊരുക്ക ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു.മഴക്കാല രോഗങ്ങൾ, രോഗ പ്രതിരോധം, മുന്നൊരുക്കങ്ങൾ തുടങ്ങിയവയെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസുകളെടുത്തു.കൊതുക് കൂത്താടികളെ നശിപ്പിക്കുന്നതിന് ഊരിലെ ഓടകളിൽ നിക്ഷേപിക്കാൻ ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ അനശ്വര , ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply