പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ:മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇളവ് പുനസ്ഥാപിക്കുക, മരണാനന്തര ആവശ്യങ്ങള്‍ക്ക് 25,000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുവാന്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രോബ്ലം ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് എം ധര്‍മ്മജന്‍ ഉദ്ഘാടനം ചെയ്തു.
പി എഫ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ എം പദ്മനാഭന്‍, പി എഫ് പി എ സംസ്ഥാന ട്രഷറര്‍ സി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി എം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി അപ്പന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയചന്ദ്രന്‍, സി എച്ച് മമ്മി എന്നിവര്‍ സംസാരിച്ചു.





Leave a Reply