എന്‍എസ്എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയുടെ പ്രതിനിധിയായി ആവണി കെ എസ്
പിണങ്ങോട്: നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് വയനാട് ജില്ലയില്‍ നിന്ന് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ ആവണി കെ എസ് തെരഞ്ഞെടുക്കപ്പെട്ടു. തഞ്ചാവൂരില്‍ സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തു നിന്നുള്ള 10 പേരില്‍ ഒരാള്‍ ആയി ഈ മിടുക്കി. എട്ടാം ക്ലാസ് മുതല്‍ എന്‍ സി സി കേഡറ്റായി മികവ് തെളിയിച്ച ആവണി നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്ന വിവിധ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
നാഷണല്‍ സര്‍വീസ് സ്‌കീമിലെ ജില്ലയുടെ മീഡിയ ടീം അംഗമാണ്. നല്ല പ്രഭാഷകയാണ്. സംസ്ഥാനതല കലോത്സവത്തില്‍ മത്സരിച്ച് സമ്മാനം നേടിയ നാടന്‍പാട്ട് കലാകാരി കൂടിയാണ് ആവണി. പിണങ്ങോട് കൊയിലേരി വീട്ടില്‍ രാജീവന്‍ ഉഷ ദമ്പതികളുടെ മകളാണ്. ഈ അഭിമാനകരമായ നേട്ടത്തില്‍ പിടിഎ കമ്മിറ്റിയൂം മാനേജ്‌മെന്റും അധ്യാപകരും ആവണിയെ അഭിനന്ദിച്ചു.





Leave a Reply