July 18, 2026

ദിശഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ സ്വാഗത സംഘം രൂപീകരിച്ചു

0
site-psd-279
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം
കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ തലത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന ദിശ – ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോയുടെ സ്വാഗത സംഘം രൂപീകരിച്ചു. 2025 സെപ്റ്റംബര്‍ 26, 27 തീയ്യതികളില്‍ ആണ് ദിശ നടക്കുന്നത്. സ്വാഗത സംഘയോഗം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മീനാക്ഷി രാമന്‍ അദ്ധ്യക്ഷനായി.

ദിശയുടെ ഭാഗമായി കരിയര്‍ സെമിനാറുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പേപ്പര്‍ പ്രസന്റേഷന്‍ ഉള്‍പ്പെടുന്ന കരിയര്‍ കോണ്‍ക്ലേവ്, കരിയര്‍ ചാര്‍ട്ടുകളുടെ പ്രദര്‍ശനം, കെ. ഡാറ്റ് കേരള ഡിഫ്രന്‍ഷ്യല്‍ ആപ്റ്റിയൂഡ് ടെസ്റ്റ്, കരിയര്‍ കഫെ,എന്നിവ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാന്‍ ഈ പരിപാടി സഹായകമാകും.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍,ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, പി.ടി.എ. പ്രസിഡണ്ട് എന്‍.ജെ. ഷജിത്ത്, പ്രിന്‍സിപ്പാള്‍ പി.സി. തോമസ്, എസ്എം.സി . ചെയര്‍മാന്‍ മൊയ്തൂട്ടി അണിയാരത്ത്, പ്രിന്‍സിപ്പള്‍മാരായ എന്‍.പി. മാര്‍ട്ടിന്‍, എ.പി. ഷീജ, എം. കെ. രമേശ്കുമാര്‍, ഷൈമ ടി. ബെന്നി, വിച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ കെ.കെ.ജിജി, മാനന്തവാടി ബി.പി.സി.കെ.കെ. സുരേഷ്, എ. ഇ. സതീഷ് ബാബു കരിയര്‍ ജില്ലാ ജോ. കോഡിനേറ്റര്‍ മനോജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ജില്ലാ കണ്‍വീനര്‍ ജിനീഷ് മാത്യു നന്ദി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *