അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ രാപ്പകല്‍ സത്യാഗ്രഹം അവസാനിപ്പിച്ചു
കല്‍പ്പറ്റ : അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ 8 ദിവസം നീണ്ട് നിന്ന രാപ്പകല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുമായി ഓണ്‍ലൈന്‍ ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയില്‍ ജില്ലാ കളക്ടര്‍ ഡോ: മേഘശ്രി സമരസമിതി നേതാക്കളായ, ഗ്രേസി ജോസഫ്, മേരി സെബാസ്റ്റ്യന്‍, റോസിലിമാനന്തവാടി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 22.09.2025 ന് രാവിലെ 11 മണിയ്ക്ക് വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ചേമ്പറില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു.





Leave a Reply