May 27, 2026

സുധീഷ് കരിങ്ങാരി അനുസ്മരണം സംഘടിപ്പിച്ചു

0
site-psd-282
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി :പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും, ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ മായാത്ത ഓര്‍മ്മകള്‍ അയവിറക്കി കരിങ്ങാരി ഗവ.യു.പി.സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സുധീഷ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന സുധീഷ് വിദ്യാലയത്തിനും പ്രകൃതിക്കും വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്ത വയാണെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
എസ്.എം.എസി ചെയര്‍മാന്‍ നാസര്‍.എസ് ഉദ്ഘാടനം ചെയ്തു. അനുശ്രീ സുധീഷ് , അദ്വിക് സുധീഷ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ എം.എ അധ്യക്ഷനായി.

പി.ടി.എ അംഗങ്ങളായ ജാസ്മിന്‍ കെ.കെ, അസ്മ കെ ,സിന്ധു കെ.എം, ബെഞ്ചമിന്‍ മോളോയിസ്, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോ അനാഛാദനം, വൃക്ഷത്തൈ നടീല്‍, മാഗസിന്‍ പ്രകാശനം തുടങ്ങിയവ നടന്നു. സീനിയര്‍ അസിസ്റ്റന്റ് ബാലന്‍ പുത്തൂര്‍ സ്വാഗതവും ക്ലബ് കണ്‍വീനര്‍ ഹര്‍ഷ കെ.ആര്‍ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *