May 7, 2026

ഡിവൈഎഫ്‌ഐ യുവജന പ്രക്ഷോഭം സംഘടിപ്പിച്ചു

0
site-psd-293
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കോണ്‍ഗ്രസിന്റെ നിയമനക്കോഴയില്‍ കുരുങ്ങി ജീവനൊടുക്കിയ എന്‍ എം വിജയന്റെ കുടുംബത്തെ വഞ്ചിച്ച ടി സിദ്ദിഖ് എംഎല്‍എ രാജിവക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ യുവജന പ്രക്ഷോഭം നടത്തി.നാടിനാകെ അപമാനമായ എംഎല്‍എ ഉടന്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. എം രമേശ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍, സി ഷംസുദ്ദീന്‍, അര്‍ജുന്‍ ഗോപാല്‍, ജോബിസണ്‍ ജെയിംസ്, ടി പി ഋതുശോഭ്, വി ബി ബബീഷ് എന്നിവര്‍ സംസാരിച്ചു.

ടി സിദ്ദിഖ് എംഎല്‍എയുടെ അധിക്ഷേപം സഹിക്കാനാകാതെയാണ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബവുമായുള്ള കരാര്‍ എംഎല്‍എ മോഷ്ടിച്ചതായും സമരത്തില്‍ ഡിവൈഎഫ്‌ഐ ആരോപിച്ചു. ജില്ലാ ട്രഷറര്‍ ഷിജി ഷിബു സ്വാഗതവും പി ജംഷീദ് നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *