May 27, 2026

തരുവണ ലെജന്റ്സ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു

0
site-psd-296
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാല്‍പ്പന്തുകളിയിലെ പഴയകാല കളിക്കാരെ ചേര്‍ത്തുപിടിച്ച് സംഘടിപ്പിച്ച തരുവണ ലെജന്റ്സ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗും കലാ സാംസ്‌കാരിക പരിപാടികളും ശ്രദ്ധേയമായി.ഐറ ഇവന്റ്സും തരുവണ ചട്ടിബോള്‍ കൂട്ടായ്മയും ചേര്‍ന്നാണ് വേറിട്ട കലാ കായികാനുഭവത്തിന് തരുവണയില്‍ കളമൊരുക്കിയത്.ഒരുകാലത്ത് കാല്‍പ്പന്തു കളിയിലെ താരങ്ങളായിരുന്ന കളിക്കാരെ പുതു തലമുറക്കൊപ്പം ഒരിക്കല്‍ കൂടി കളിക്കളം പരിചയപ്പെടുത്തുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം.32 മുതല്‍ 54 വയസ്സ് വരെ പ്രായമുള്ളവരാണ് പ്രീമിയര്‍ ലീഗ് മത്സരത്തിനെത്തിയത്. എട്ട് ടീമുകളിലായി 72 പേര്‍ കളിക്കളത്തിലിറങ്ങി.ഫൈനലില്‍ വിജയിച്ച റോയല്‍ എഫ് സി തരുവണക്കും രണ്ടാം സ്ഥാനത്തെത്തിയ ലയണ്‍ എഫ് സി കുതിരപ്പാണ്ടിക്കും വിവിധ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ട്രോഫികളും ക്യാഷ് പ്രൈസും നല്‍കി.ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി ടൗണിലൂടെ വര്‍ണ്ണാഭമായ വിളംബരറാലി നടത്തി.റാലിക്ക് ശേഷം വിവിധവര്‍ണ്ണങ്ങള്‍ ആകാശത്ത് വിരിയിച്ച് കൊണ്ട് ആകാശവിസ്മയക്കാഴ്ചയും മുട്ട് പാട്ട്,കരാക്കോ ഗാനമേള തുടങ്ങിയവയും ഒരുക്കി.മത്സരങ്ങള്‍ റെയിഞ്ച് എക്സൈസ് ഓഫീസര്‍ അര്‍ജുന്‍ വൈശാഖ് ഉദ്ഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനസാന്നിദ്ധ്യമാണ് പരിപാടികള്‍ക്കുണ്ടായിരുന്നത്.തരുവണ ഗെയിംസിറ്റി ടര്‍ഫ്കോര്‍ട്ടില്‍ നടന്ന പരിപാടികള്‍ക്ക് ഭാരവാഹികളായ ജാബിര്‍ എം,മുഹമ്മദലി കെ പി,നൗഫല്‍ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തരുവണയില്‍ നടന്ന ലെജന്റ്സ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വിജയികളായ റോയല്‍ എഫ് സി ക്ക് ട്രോഫികള്‍ ജാബിര്‍ എം നല്‍കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *