വയനാട് ഉത്സവം 2025 : കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റ് സെപ് 29 മുതല്‍ ഒക്ടോ.7 വരെ
കല്‍പ്പറ്റ: വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ജില്ല കളക്ടര്‍ മേഘശ്രീ നിര്‍വഹിച്ചു.വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.കാരാപ്പുഴ ഡാം ഗാര്‍ഡനില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക. നവരാത്രി അവധിയില്‍ ജില്ലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.സംസ്ഥാനത്തെയും കര്‍ണ്ണാടകത്തിലെയും കലാകാരന്മാരും വിവിധ ട്രൂപുകളും പരിപാടികള്‍ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക.





Leave a Reply