May 6, 2026

പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനീയവസ്ഥ പരിഹരിക്കണം: ബിജെപി

0
site-psd-366
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പുല്‍പ്പള്ളി ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രിയുടെ മുന്നില്‍ പോലീസ് തടഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുണ്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്, ഇ.കെ. സനില്‍കുമാര്‍, പി.ആര്‍. സുഭാഷ്, ദിനേശന്‍ കാപ്പിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുക, അത്യാഹിത ചികിത്സാ വിഭാഗം ആരംഭിക്കുക, രാത്രികാല ചികിത്സ, കിടത്തി ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *