May 27, 2026

തൊഴില്‍ കാര്‍ഡ് വിതരണം

0
site-psd-374
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ AUEGS – MIS സോഫ്റ്റ്വെയര്‍ പ്രകാരം തയ്യാറാക്കിയ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ കാര്‍ഡുകളുടെ വിതരണോത്ഘാടനം നടത്തി. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ടൗണ്‍ ഡിവിഷനിലെ തൊഴിലാളിക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ രാജീവന്‍ അധ്യക്ഷനായി.2500 ഓളം കാര്‍ഡുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് കളായി സംഘടിപ്പിച്ച് തൊഴില്‍ കാര്‍ഡ് വിതരണം നടത്തുമെന്നും അറിയിച്ചു.

നഗരസഭ അസൂത്രണ സമിതി ഉപാധ്യക്ഷന്‍ .പി. വി ജോര്‍ജ്, കൗണ്‍സിലര്‍മാരായ വി. യു ജോയി,അശോകന്‍ കൊയിലേരി,എം നാരായണന്‍,റ്റിജി ജോണ്‍സണ്‍, സ്മിത ടീച്ചര്‍,ലൈല സജി,ഷീജ മോബി, നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ അസി. എഞ്ചിനീയര്‍ ഷെല്‍ജിന്‍ ദാസ്, ഓവര്‍സിയര്‍ അഞ്ചു, അക്കൗണ്ടന്റ് സായൂജ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *