പോക്‌സോ; പ്രതിക്ക് തടവും പിഴയും
പനമരം:പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 5 വര്‍ഷത്തെ തടവും 20000 രൂപ പിഴയും. വെള്ളമുണ്ട മൊതക്കര വലി പ്ലാക്കല്‍ വീട്ടില്‍ ജിതിന്‍ @ഉണ്ണി (26)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023 ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയത്.അന്നത്തെ പനമരം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന വി. സിജിത്ത് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.അസി.സബ് ഇന്‍സ്പെക്ടര്‍ മാരായ വിനോദ് കുമാര്‍, വില്‍മ ജൂലിയറ്റ്, സിവില്‍ പോലീസ് ഓഫീസര്‍ സി കെ രാജി എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു.





Leave a Reply