സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച് സോണിയ ഗാന്ധി എം.പി.യും പ്രിയങ്ക ഗാന്ധി എം.പി.യും
കല്‍പ്പറ്റ: കല്‍പ്പറ്റ പുത്തൂര്‍വയലിലെ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച് സോണിയ ഗാന്ധി എം.പി.യും പ്രിയങ്ക ഗാന്ധി എം.പി.യും. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. നീരജ് ജോഷി, ഡോ. സാബു കെ.യു. എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സന്ദര്‍ശിച്ചു. ഫൗണ്ടേഷന്‍ ക്യാമ്പസിലെ നഴ്‌സറിയും വൃക്ഷോദ്യാനവും ചുറ്റി നടന്ന് കണ്ട് സോണിയ ഗാന്ധി എം.പി. അടയ്ക്കാപ്പയിന്‍ തൈയും പ്രിയങ്ക ഗാന്ധി എം.പി. കാരാഞ്ഞിലി തൈയും നട്ടു. തുടര്‍ന്ന് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സൗമ്യ സ്വാമിനാഥനുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡോ. സൗമ്യ വിവരിച്ചു.
. സീനിയര്‍ ശാസ്ത്രജ്ഞരായ സി.എസ്. ധന്യ, വി.വി.ശിവന്‍, ജോസഫ് ജോണ്‍, ഡോ. അര്‍ച്ചന ഭട്ട്, ഡോ. വിപിന്‍ ദാസ്, സലിം പി.എം., ഗോപാലകൃഷ്ണന്‍, സനില്‍ പി. സി., ബിനീഷ്, നന്ദകുമാര്‍ പി. എം. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





Leave a Reply