August 21, 2026

മാനന്തവാടി മെഡിക്കല്‍ കോളജ് റോഡുകള്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍- പഴശ്ശി കുടീരം റോഡ് നവീകരിക്കുന്നതിന് 2 കോടിയുടെ ഭരണാനുമതി

0
site-psd-406
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആര്‍ കേളു അറിയിച്ചു.നിലവില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള റോഡ് തകര്‍ച്ചയിലാണ്. ആധുനിക രീതിയില്‍ ബിഎം & ബിസി നിലവാരത്തിലായിരിക്കും റോഡ് നവീകരിക്കുക. മെഡിക്കല്‍ കോളജ് കവാടം മുതല്‍ മോര്‍ച്ചറി വരെ ഉള്ള റോഡും തകര്‍ന്ന നിലയിലാണ്.

നിരവധി രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന ആശുപത്രിക്കുള്ളിലൂടെ ഉള്ള റോഡിന്റെ തകര്‍ച്ച കാരണം വീല്‍ച്ചെയര്‍ , സ്ട്രച്ചര്‍ മുതലായവ റോഡിലൂടെ കൊണ്ട് പോകാന്‍ വലിയ പ്രയാസം നേരിടുകയാണ്.

ഈ പ്രവൃത്തിയോടൊപ്പം തന്നെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പ് കെട്ടിട്ട വിഭാഗം ആണ് പ്രവൃത്തി നടപ്പാക്കുക. പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *