98 മത് ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി സോണിയ ഗാന്ധിയും,രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
കല്‍പ്പറ്റ: ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ഗുരുവിനു പുഷ്പാര്‍ച്ചന നടത്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കല്പറ്റയിലെ എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍ എത്തിയാണ് മൂവരും പുഷ്പാര്‍ച്ചന നടത്തിയത്.കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധീഖും അവരോടൊപ്പം ഉണ്ടായിരുന്നു.എസ്എന്‍ഡിപി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രസിഡന്റ് കെ ആര്‍ കൃഷ്ണന്‍,സെക്രട്ടറി എം മോഹനന്‍,വൈസ് പ്രസിഡണ്ട് എന്‍ മണിയപ്പന്‍,വനിതാ സംഘം പ്രസിഡണ്ട് പത്മിനി ടീച്ചര്‍,ഉഷ തമ്പി,അനസൂയ രവി,പി കെ ഗോപി, പി കെ മുരളി,എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍,പി പി ആലി,കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടിജെ ഐസക്,ഗിരീഷ് കല്‍പ്പറ്റ,എന്‍ മുസ്തഫ,ഗോകുല്‍ദാസ് കോട്ടയില്‍എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.





Leave a Reply