തൊണ്ടര്‍നാടിന്റെ ആരോഗ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കണം :യൂ ഡി എഫ്
മുപ്പതിനായിരത്തില്‍ പരം ജനങ്ങള്‍ അധിവസിക്കുന്നതും ഗണ്യമായ ആദിവാസി സമൂഹങ്ങള്‍ ഉള്‍കൊള്ളുന്നതുമായ തൊണ്ടര്‍നാട് പഞ്ചായത്ത് ഇന്നും ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലാണ്.ഇത് സംബന്ധിച്ചു അടിയന്തിര ഇടപെടല്‍ നടത്തണമെമ്പവശ്യപ്പെട്ടു യു ഡി എഫ് നേതാക്കള്‍ പ്രിയങ്ക ഗാന്ധി എം പിക്ക് നിവേദനം നല്‍കി. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന വന്‍ അഴിമതി സംബന്ധിച്ചും യുഡിഎഫ് നേതാക്കള്‍ പ്രിയങ്കയുടെ ശ്രദ്ധയില്‍ പെടുത്തി യുഡിഎഫ് പഞ്ചായത്ത് നേതാക്കളായ പ്രമോദ് മാസ്റ്റര്‍ ടി മൊയ്തു. പി. കെ. സുനില്‍ മാസ്റ്റര്‍ അബ്ദുള്ള കേളോത് ആലികൂട്ടി ആറങ്ങാടന്‍ പി എം ടോമി എന്നിവര്‍ പങ്കെടുത്തു
മാനന്തവാടി നിയോജക മണ്ഡലത്തില്‍ കിടത്തി ചികിത്സ സൗകര്ര്യം ഇല്ലാത്ത ഏക പഞ്ചായത്ത് തൊണ്ടര്‍നാട് മാത്രമാണ് മറ്റെല്ലാ പഞ്ചായത്തിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ഐ പി. സംവിധാനങ്ങളും ഉള്ളപ്പോള്‍ തൊണ്ടര്‍നാട്ടില്‍ കേവലം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഉള്ളത് ഇതിന്റെ പേര് ഇപ്പോള്‍ കുടുംബരോഗ്യ കേന്ദ്രം എന്നാക്കി എന്നല്ലാതെ മറ്റൊരു വികസനമോ അടിസ്ഥാന സൗകര്ര്യമോ ഇവിടെ ഇല്ല 2013ല്‍ യൂ ഡി എഫ് ഭരിക്കുമ്പോള്‍ എം എസ് ഡി. പി. പദ്ധതി പ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടില്‍ നിര്‍മിച്ച കെട്ടിടത്തിലാണ്.
കുടുംബരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് മറ്റ് കെട്ടിടങ്ങള്‍ ഇവിടെ ജീര്‍ണിത അവസ്ഥയിലുമാണ്
കഴിഞ്ഞ പത്തു വര്‍ഷമായി യാതൊരു വിധ വികസന ഫണ്ടും ഇവിടെ എല്‍ ഡി എഫ് അനുവദിച്ചിട്ടില്ല എന്ന് മാത്രമല്ല ഈ കുടുംബരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി മാറ്റാണെമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം ഇപ്പോഴും സ്വപ്നം മാത്രമാണ്
ആദിവാസി സമൂഹമടങ്ങുന്ന ആയിരക്കണക്കിന് രോഗികളുടെ ഏക ആശ്രയമായ ഈ കുടുംബരോഗ്യ കേന്ദ്രംത്തോട് സിപിഎം സര്‍ക്കാര്‍ അവഗണന മാത്രമാണ് നല്‍കിയത് ഇത് സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി കിടത്തി ചികിത്സ സൗകര്ര്യം ഉണ്ടാക്കുവാനും അധിക തസ്തികകള്‍ സൃഷ്ടിച്ചു കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിലും തൊണ്ടര്‍നാട് ഭരണസമിതി കഴിഞ്ഞ പത്തു വര്‍ഷമായി ചെറുവിരല്‍ അനക്കിയിട്ടില്ല
ഇത് പോലെ തെന്നെയാണ് വിദ്യാഭ്യാസ രംഗത്തും തൊണ്ടര്‍നാടിന്റെ അവസ്ഥ മാനന്തവാടി നിയോജക മണ്ഡലത്തില്‍ പ്ലസ് ടു വിനു. ശേഷം പഠിക്കുവാന്‍ ഒരു സ്ഥാപനവും സൗകര്ര്യവും ഇല്ലാത്ത ഏക പഞ്ചായത്തും തൊണ്ടര്‍നാടാണ്
യൂ ഡി എഫ് ഭരിക്കുമ്പോള്‍ തെറ്റമല ഹൈസ്‌കൂള്‍
സൗിരവീാ ഹയര്‍ സെക്കണ്ടറി കൂടാതെ യൂ. പി. തുടങ്ങിയവ ആരംഭിച്ചെങ്കിലും കഴിഞ്ഞ പത്തു വര്‍ഷമായി നമ്മുടെ പഞ്ചായത്തില്‍ വിദ്യഭ്യാസ രംഗത്ത് ഒരു സ്ഥാപനവും വന്നില്ല
വെള്ളമുണ്ടായില്‍ പുതിയ ഐ ടി ഐ. ആര്‍ട്‌സ് &സയന്‍സ് കോളേജ് തവിഞ്ഞലില്‍ റൂസ കോളേജ് തുടങ്ങിയവയൊക്കെ ആരംഭിച്ചെങ്കിലും പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്ര്യസ്ഥത കാരണം ഒരു സ്ഥാപനവും നമ്മുക്ക് ലഭിച്ചില്ല
. ഈ ദയനീവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നും അടിയന്തിരമായി തൊണ്ടര്‍നാട് കുടുംബരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യകേന്ദ്രമാക്കി മാറ്റി കിടത്തി ചികിത്സ ആരംഭിക്കണമെന്നും ഉപരി പഠനത്തിന് വിവിധ കോഴ്‌സുകള്‍ ഉള്ള വിദ്യഭ്യാസ സ്ഥാപനം സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കണമെന്നും യൂ. ഡി. എഫ്. തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു





Leave a Reply