June 19, 2026

മുസ്ലീം ലീഗ് പുനരധിവാസ പദ്ധതി; വീട് നിര്‍മ്മാണത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി

0
site-psd-445
By ന്യൂസ് വയനാട് ബ്യൂറോ

മുസ്ലീം ലീഗിന്റെ മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ വീടുകളുടെ നിര്‍മ്മാണത്തില്‍ നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറ്റ നോട്ടീസ് അയച്ചത്.തൃക്കൈപ്പറ്റ വില്ലേജില്‍ ലീഗ് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് 68 വീടുകളുടെ പ്രാരംഭ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. പ്ലോട്ട് സബ് ഡിവിഷന്‍ നടത്തുന്നതിനുള്ള അനുമതി ഗ്രാമപഞ്ചായത്ത് നല്‍കിയിരുന്നു.എന്നാല്‍ അത് പൂര്‍ത്തീകരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പകരം സെല്‍ഫ് സര്‍ട്ടിഫൈഡ് അനുമതി എടുത്ത് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. അതു പ്രകാരം പരിധിയായ 300 സ്‌ക്വയര്‍ മീറ്ററില്‍ കൂടിയ നിര്‍മ്മാണം അനുവദനീയമല്ല എന്നതാണ് ചട്ടം.വലിയ തോതിലുള്ള കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി പഞ്ചായത്തില്‍ നിന്ന് വാങ്ങിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വീടുകളുടെ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തി വെക്കേണ്ട സാഹചര്യമില്ലെന്നും ലീഗ് നേതൃത്വം പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *