തരുവണ സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി
തരുവണ: തരുവണ സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ ജിതിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദലി, കെ.കെ ഇസ്മയില്‍, കെ.സി.കെ നജുമുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ജുബൈരിയത്ത് അധ്യക്ഷനായി.തരുവണ സര്‍വീസ് സഹകരണ ബാങ്കില്‍ സെക്രട്ടറി ഉള്‍പ്പടെ ജീവനക്കാരുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത്.
മുഹമ്മദ് ആഷിഖ് സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു.





Leave a Reply