എം.ജെ.എസ്.എസ്.എ ഭദ്രാസന കലോല്‍സവം;ബത്തേരി മേഖലക്ക് ഓവറോള്‍
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌ക്കൂള്‍ അസോസിയേഷന്‍ ഭദ്രാസന കലോല്‍സവത്തില്‍ ബത്തേരി മേഖല ഓവറോള്‍ കിരീടം നേടി. പുല്‍പ്പള്ളി ,മീനങ്ങാടി മേഖലകള്‍ റണ്ണേഴ്‌സ് അപ്പ് കിരിടം പങ്കിട്ടു. നീലഗിരി മേഖലക്കാണ് മൂന്നാം സ്ഥാനം .
സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മീനങ്ങാടി മേഖലയും , സീനിയര്‍ വിഭാഗത്തില്‍ പുല്‍പ്പള്ളിയും ,സൂപ്പര്‍ സീനിയറില്‍ ബത്തേരി മേഖലയും ഒന്നാം സ്ഥാനങ്ങള്‍ നേടി.മീനങ്ങാടി ജെക് സ് ക്യാമ്പസില്‍ മൂന്ന് വേദികളിലായിരുന്നു മല്‍സരം.വൈ. പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കല്‍ പതാക ഉയര്‍ത്തി.
കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി, ഡയറക്ടര്‍ അനില്‍ ജേക്കബ് ,സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന സെക്രട്ടറി ജോണ്‍ ബേബി ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ബേബി, പി.എം രാജുഎന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസന കമ്മിറ്റി അംഗങ്ങളായ എന്‍.പി തങ്കച്ചന്‍, ടി.ജി ഷാജു, എബിന്‍ പി ഏലിയാസ്, ഷാജി മാത്യു, കെ.കെ യാക്കോബ്, ടി.ജെ ബാബു, സിജോ പീറ്റര്‍, പി.എഫ് തങ്കച്ചന്‍ നേതൃത്വം നല്‍കി.





Leave a Reply