May 27, 2026

ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സും ഫലസ്തീന്‍ – ഗസ്സ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമവും 24ന്

0
site-psd-452
By ന്യൂസ് വയനാട് ബ്യൂറോ

പനമരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബദ്‌റുല്‍ ഹുദാ അക്കാദമിയില്‍ തിരുവ വസന്തം 1500 ഭാഗമായി ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സും ഫലസ്തീന്‍ ഗസ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സംഗമവും സെപ്റ്റംബര്‍ 24ന് വൈകുന്നേരം 5 മണിക്ക് നടക്കും.1500 ജന്മദിനത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ സമാപനം കുറിച്ചാണ് ഈ വര്‍ഷം ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് നടത്തുന്നത്.നാളെ രാവിലെ 10 മണിക്ക് വിദ്യാര്‍ത്ഥി ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരനും പുരസ്‌കാര ജേതാവുമായ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യും.24 ന് വൈകിട്ട് സയ്യിദ് മുഹമ്മദ് ഫസല്‍ അല്‍ ജിഫ്റ്റി തങ്ങള്‍, തരുവണ അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മൗലിദ് സദസ്സ്, തുടര്‍ന്ന് ഹുദൈഫ് സഖാഫിയും സംഘവും മുഹയിദ്ദീന്‍ മാല ആലാപനം നടത്തും.

നിര്‍ദ്ധരരും നിരാലമ്പരവും വിജ്ഞാന ദാഹികളുമായ കുട്ടികള്‍ക്ക് മതഭൗതിക സാങ്കേതിക അറിവുകള്‍ നല്‍കി സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്നതിന് കഴിഞ്ഞ 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബദറുല്‍ഹുദാ. സ്വന്തം പിതാക്കള്‍ അകാലങ്ങളില്‍ ജീവന്‍ പൊലിഞ്ഞു പോയതിനെ തുടര്‍ന്ന് അനാഥരാകേണ്ടി വന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് നടത്തിവരുന്നു.

കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ കാണിച്ചു കൊണ്ടിരിക്കുന്നത് വൃദ്ധരെയും കുട്ടികളെയും അടക്കം കൊന്നൊടുക്കി ഫലസ്തീന്‍ രാജ്യവും അവിടുത്തെ ജനതയെയും ഇല്ലായ്മ ചെയ്യുന്നു. ഇതിനെതിരെ പോരാടുകയും സ്വന്തം പിറന്ന മണ്ണിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥന സംഘവുമാണ് ഈ വര്‍ഷത്തെ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത് സെപ്റ്റംബര്‍ 22ന് സയ്യിദ് മുഹ്‌സിന്‍ അഹദല്‍ സഖാഫിയുടെ നേതൃത്വത്തിലുള്ള ശാദുലി ഹളറയോടെ തുടക്കം കുറിക്കും

ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഹസ്തന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍) മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കും.

വിവിധ അവാര്‍ഡുകള്‍ കേരള പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഛഞ കേളു വിതരണം ചെയ്യും

ഡോക്ടര്‍ കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് നൈറ്റും നടക്കും

പങ്കെടുത്തവര്‍

പി ഉസ്മാന്‍ മൗലവി

വരിയില്‍ മുഹമ്മദ്

പി കെ ഇബ്രാഹീം സഖാഫി

മുഹമ്മദ് ശാഫി നുറാനി

ഹുദൈഫ് സഖാഫി വെണ്ണിയോട്

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *