വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ആയുര്‍വേദം ; മാനവരാശിക്കും ഭൂമിക്കും’ എന്ന പ്രമേയത്തില്‍ 10-ാമത് ദേശീയ ആയുര്‍വേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഔപചാരിക ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി. പ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷാ തമ്പി മുഖ്യ പ്രഭാഷണം നടത്തി.ക്ഷേമ കാര്യ സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ,എച്ച്എംസി അഗം മാത്യു മാസ്റ്റര്‍, മുന്‍ എച്ച്എംസി അംഗം അമീര്‍ അറയ്ക്കല്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത. കെ, ആയുര്‍വേദ ദിന സന്ദേശം നല്‍കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രഷീല കെ സ്വാഗതവും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ: അഞ്ജലി അല്‍ഫോണ്‍സ നന്ദിയും പറഞ്ഞു.
വിവിധ ആയുര്‍വേദ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യോഗ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ഷിംന മോളുടെ നേതൃത്വത്തില്‍ യോഗ ഡാന്‍സ് അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ജീവത ശൈലീ രോഗനിര്‍ണ്ണയ ക്യാമ്പ്, ശരീര പ്രകൃതി പരീക്ഷ , ആയുര്‍ വേദ ഫുഡ് എക്‌സ്‌പോ, ഔഷധ സസ്യ പ്രദര്‍ശനവും വിതരണവും, സൗജന്യ അസ്ഥി സാന്ദ്രത പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരങ്ങള്‍, ഉപന്യാസ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.





Leave a Reply