October 3, 2026

ബാങ്ക് തട്ടിപ്പില്‍ നീതി കിട്ടാത്ത ഇരകള്‍ സമരത്തിനൊരുങ്ങുന്നു

0
site-psd-480
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ നീതി കിട്ടാത്ത ഇരകള്‍ സമരത്തിനൊരുങ്ങുന്നു.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ കെ.കെ അബ്രഹാം, കൊല്ലപ്പള്ളി സജീവന്‍, വി. എം പൗലോസ്, രമാദേവി, പ്രതികളാണെന്ന് തെളിഞ്ഞ തിനെ തുടര്‍ന്ന് ജയിലില്‍ പോവുകയും ഇവരുടെയും ബാക്കി പ്രതികളുടെയും സ്വത്ത് കോടതി കണ്ട് കെട്ടാന്‍ വിധി വരികയും ചെയ്തിരുന്നു.ബാങ്കിന്റെ ബാധ്യത പ്രതികളില്‍ നിന്നും ഈടാക്കി ഇരകള്‍ക്ക് നല്‍കണമെ കോടതിവിധി പ്രാവര്‍ത്തികമാക്കണമെന്നും സമരസമിതി യോഗത്തില്‍ പറഞ്ഞു.സമരസമിതി അംഗങ്ങളായ അജയകുമാര്‍,ജയപ്രകാശ്, സത്യാനന്ദന്‍ മാസ്റ്റര്‍,തട്ടിപ്പിനിരയായ ദാനിയേല്‍,സാറാക്കുട്ടി, രാജേന്ദ്രനാഥരുടെ കുടുംബം ദീപാ ഷാജി, ജലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവര്‍ക്ക് ഇതുവരെയും ഈ വിഷയത്തില്‍ നീതി ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ സമരസമിതിയും,തട്ടിപ്പിനിരയായവരും,ജനങ്ങളും വന്‍ പ്രക്ഷോഭത്തിലേക്ക് പോകുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *