November 13, 2026

സി-ഫോം രജിസ്ട്രേഷന്‍ നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചു; റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസ്

0
site-psd-486
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: സി ഫോം രജിസ്ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരമാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു. കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി കെ ഫൈസ(32)ലിനെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. വൈത്തിരി, പഴയ വൈത്തിരിയിലെ റോയല്‍ പ്ലാസ വയനാട് മിരാജ് എന്ന സ്ഥാപനത്തിലാണ് യഥാസമയം സി ഫോം രെജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ചെയ്യാതെ ഒമാന്‍, സൗദി അറേബ്യന്‍ സ്വദേശികളെ താമസിപ്പിച്ചത്. 23.07.2025 തിയ്യതി ഒരു ഒമാന്‍ പൗരനെയും, 27.07.2025 തിയ്യതി 4 യു എ ഇ സ്വദേശികളെയുമാണ് സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്നത്.

വിദേശികളെ താമസിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സി ഫോമില്‍ രെജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസിന്റെ നേതൃത്വ ത്തിലാണ് രേഖകള്‍ പരിശോധിച്ചത്. സബ് ഇന്‍സ്പെക്ടര്‍ എം.സൗജല്‍, അസി. സബ് ഇന്‍സ്പെക്ടര്‍ എം.നാസര്‍, എസ്.സി.പി.ഓ മാരായ അബ്ദുള്ള മുബാറക്ക്, സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *